മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് വേദനജനകം -യൂസുഫലി
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്നത് വേദനജനകമെന്ന് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഫ്ലാറ്റ് ഉടമകളും തെന്റ ജീവനക്കാര്‍ ഉള്‍പ്പെടെ പ്രവാസികളാണ്. രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അവര്‍ മാസ സമ്ബാദ്യം ഗഡുക്കളായി നിക്ഷേപിച്ച് ഫ്ലാറ്റ് വാങ്ങിയത്. നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നിയമം കൊണ്ടുവരണം. പ്രവാസികളുടെ നിക്ഷേപത്തിന് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നടപടി തടസ്സമാവുകയാണ്.

No comments