Breaking News

തമിഴ് പണ്ഡിതന്‍ നെല്ലൈ കണ്ണനെ റിമാന്‍ഡ് ചെയ്തു: ജനുവരി 13 വരെ റിമാന്‍ഡില്‍

തമിഴ്നാട്ടില്‍ അറസ്റ്റിലായ തമിഴ് പണ്ഡിതന്‍ നെല്ലായ് കണ്ണനെ റിമാന്‍ഡ് ചെയ്തുു. ജനുവരി 13വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. ഇദ്ദേഹത്തെ സേലത്തെ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്. പെരമ്ബല്ലൂരിലെ ഗസ്റ്റ് ഹൌസില്‍ നിന്നാണ് ഇദ്ദേഹത്തെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൌസിന് മുമ്ബില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയ ശേഷം അദ്ദേഹത്തെ വ്യാഴാഴ്ച മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കുകയായിരുന്നു.

No comments