Breaking News

നിയമസഭ പാസാക്കിയ പ്രമേയം നിയമപരം; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി എ.കെ ബാലന്‍


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി എ.കെ ബാലന്‍. നിയമസഭ പാസാക്കിയ പ്രമേയം നിയമപരമാണ്. ഒരു അഭ്യര്‍ത്ഥനയാണ് നിയമസഭ പാസാക്കിയത്. മുമ്ബും ഇത്തരം പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രമേയം പാസാക്കുന്നത് ചട്ടലംഘനമാണെന്ന് എന്ത് അര്‍ത്ഥത്തിലാണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയില്‍പ്പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്.

No comments