Breaking News

ഗവര്‍ണറെ എതിര്‍ക്കല്‍ ക്രിമിനല്‍ കുറ്റം -ആരിഫ് മുഹമ്മദ് ഖാന്‍

രാഷ്​ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ താന്‍ സ്വതന്ത്രമായി സഞ്ചരിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം അനാവശ്യമാണ്​.​ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു​.

പാര്‍ലമ​​െന്‍റ്​ പാസാക്കിയാല്‍​ നിയമമാണ്​. നിയമലംഘനം നടത്തിയാല്‍ പ്രതിരോധിക്കും. അത്​ കടമയാണ്​. തിരക്കിനിടയിലും ഭരണാധികാരികള്‍ ഇടക്കിടെ ഭരണഘടന വായിക്കണം. നിയമം പിന്‍വലിക്കണമെന്ന്​ സര്‍ക്കാറിന്​ ആവശ്യപ്പെടാം.

എന്നാല്‍, നിയമസഭയെ ഉപയോഗിക്കരുത്​. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സര്‍ക്കാറിനോട്​ അഭ്യര്‍ഥിക്കുകയാണ്​. പൗരത്വം ​കേന്ദ്ര അധികാര പരിധിയിലുള്ള വിഷയമാണ്​.

No comments