തന്നെ വിമര്‍ശിക്കുന്നത് ചരിത്രമറിയാത്തവര്‍; സിപിഐക്ക് മുഖ്യമന്ത്രിയുടെ മറുപടി
ഭൂപരിഷ്കരണ നിയമത്തിന്റെ അമ്ബതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്‌ഘാടന പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് പറയാന്‍ വിസ്മരിച്ചെന്ന സി.പി.ഐയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരെ ആക്ഷേപിക്കാന്‍ നിന്നില്ല എന്നത് ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക ബന്ധ ബില്ലിനെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കുറിച്ച് താന്‍ പറയാതിരുന്നത് തന്റെ ഔചിത്യമായിരുന്നു. ചിലര്‍ക്ക് ചരിത്രം അറിയില്ലെന്നും അറിയാത്തവര്‍ സാവകാശം ഇരുന്ന് പഠിച്ച് മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്ബതാം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം.

No comments