Breaking News

പ്രതിപട്ടികയില്‍ നിന്ന്​ ഒഴിവാക്കില്ല; ദിലീപിന്‍റെ ഹരജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ദിലീപ്​ നല്‍കിയ ഹരജി തള്ളി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ്​ ദിലീപ്​.
വിചാരണ കോടതിയിലാണ്​ ദിലീപ്​ ഹരജി നല്‍കിയത്​. താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കുകയായിരുന്നുമെന്നുമാണ്​ ദിലീപി​​​െന്‍റ ഹരജിയില്‍ പറഞ്ഞിരുന്നത്​​. വിചാരണ കോടതി ഹരജി തള്ളിയ സാഹചര്യത്തില്‍ ദിലീപ്​ മേല്‍കോടതിയെ സമീപിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.
അതേസമയം, കേസില്‍ കോടതി വിചാരണ നടപടികളുമായി മുന്നോട്ട്​ പോകും. ആറ്​ മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ്​ സുപ്രീംകോടതിയുടെ നിര്‍ദേശം.

No comments