Breaking News

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറിപരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. സ്കൂളുകള്‍ പരീക്ഷക്ക് മുമ്ബ് ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല.

വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് സ്കൂളുകള്‍ സംവിധാനം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ സ്കൂളുകളിലും സാനിറ്റൈസര്‍ വിദ്യാഭ്യാസവകുപ്പ് തന്നെ എത്തിക്കും. കുട്ടികളെ തെര്‍മല്‍ സ്കാനിംഗ് നടത്തിയ ശേഷമായിരിക്കും പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുക. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

No comments