Breaking News

ഉത്രയുടെ ദുരൂഹ മരണം തെളിയിക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത് ഉത്രയുടെ തന്നെ ഒരു ഫോണ്‍ കോള്‍; സംഭവം ഇങ്ങനെ

 

കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് തുണയായത് ഉത്രയുടെ തന്നെ ഒരു ഫോണ്‍ കോള്‍. കഴിഞ്ഞ ആറ് മാസമായി ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്ബ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സൂരജിന്‍റെ പറക്കോട്ടെ വീട്ടില്‍ പാമ്ബുമായി ചില സ്നേഹിതര്‍ എത്തിയിരുന്നവെന്നും പാമ്ബിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ഇത് മൊഴിയായി ലഭിച്ചതോടെയാണ് പാമ്ബ് പിടിത്തക്കാരും സൂരജും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ സംഘം ഇറങ്ങിത്തിരിച്ചത്.

മരിച്ച ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

No comments