Breaking News

അതിര്‍ത്തി കടക്കാന്‍ വ്യാജപാസ്: മുത്തങ്ങയില്‍ യുവാവ് അറസ്റ്റില്‍

 

യാത്രപാസിലെ സ്ഥലവും തിയതിയും തിരുത്തി കര്‍ണാടകയില്‍നിന്നെത്തിയ യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്ത സ്വദേശി അഖില്‍ ടി റെജിയാണ് അറസ്റ്റിലായത്. തലപ്പാടി വഴി ലഭിച്ച പാസ് കംപ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് മുത്തങ്ങയെന്നാക്കിയാണ് എത്തിയത്. യാത്രാ തിയതിയും തിരുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്.

No comments