Breaking News

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തും; പരീക്ഷകള്‍ നടത്തുക ഒരാഴ്ചത്തെ ഇടവേളയില്‍; പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കും

 എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം നടത്തും. ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീ ന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കും. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കും.
പ്ലസ് ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രം ഇരുത്തി പരീക്ഷയെഴുതിക്കും. അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകള്‍.
പൊതുഗതാഗതം ആരംഭിച്ചതിന് ശേഷം മതിയോ പരീക്ഷ എന്ന വിഷശയത്തില്‍ തീരുമാനമായിട്ടില്ല.

No comments