സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം, ആര്‍ക്കും കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഏഴ് പേര്‍ രോഗമുക്തരായി. കോട്ടയം ആറ്, പത്തനംതിട്ട ഒന്ന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗമുക്തരായത്. നിലവില്‍ 30 പേര്‍ ചികിത്സയില്‍. ആകെ കൊവിഡ് ബാധിതര്‍ 502. ഇന്ന് പുതുതായി ഹോട്ട് സ്‌പോട്ടുകളില്ല.
14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്ബിളുകളാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായി.
അതേസമയം, പ്രവാസികളുടെ ക്വാറന്റൈനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും.

No comments