കൊല്ലത്ത് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയില്‍.
കൊല്ലത്ത് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയില്‍. ഇന്നലെ രോഗം ബാധിച്ച എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരാണ്. ആശങ്കക്കിടയിലും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് രോഗിക്ക് അസുഖം ഭേദമായത് ആശ്വാസമായി.
ജില്ലയില്‍ ഏറ്റവും അധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്. രോഗബാധിതരെല്ലാം വിദേശത്ത് നിന്ന് വന്നവര്‍. ഒരു വിമാനത്തില്‍ തജിക്കിസ്ഥാനില്‍ നിന്ന് വന്ന 11 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കോവിഡ് ബാധിതരാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗള്‍ഫില്‍ നിന്ന് വന്ന ഏഴ് പേര്‍ക്കും നൈജീരിയില്‍ നിന്ന് വന്ന ഒരാള്‍ക്കും കോവിഡ് പോസിറ്റീവാണ്. മല്‍സ്യവിപണന മേഖലയായ നീണ്ടകരയെ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.

No comments