Breaking News

വാക്ക്‌പോര് മുറുകുന്നു, ദിവസവും 24 സര്‍വീസ് നടത്താമെന്നായിരുന്നു കേന്ദ്ര നിലപാടെന്ന് വി.മുരളീധരന്‍: മുഖ്യമന്ത്രിക്ക് വീണ്ടും 'കേന്ദ്ര' മറുപടി

കോവിഡ് പ്രതിസന്ധിയ്ക്കിടെ കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്‌പോര് മുറുകുന്നു. വന്ദേ ഭാരത് മിഷനില്‍ രാജ്യാന്തര സര്‍വീസുകള്‍ക്ക് സംസ്ഥാനം നോ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ വാദം തള്ളി കേന്ദ്രമന്ത്രി വി.മുരളീധരന്‍.

ഗള്‍ഫ് മേഖലയില്‍ നിന്ന് ദിവസവും 24 സര്‍വീസുകള്‍ നടത്താമെന്ന് കേന്ദ്രം രേഖാമൂലം സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്നാല്‍ 12 സര്‍വീസുകള്‍ മതിയെന്നായിരുന്നു കേരളത്തിന്റെ നിലപാടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

അതേസമയം ഇക്കാര്യം ചുണ്ടിക്കാട്ടി കേന്ദ്രം അയച്ച കത്തിന് പത്ത് ദിവസം കഴിഞ്ഞാണ് കരളം മറുപടി നല്‍കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് കേരളം അനുമതി നല്‍കണമെന്നും മുരളീധരന്‍ ആവശ്യമുയര്‍ത്തി.

No comments