കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് ഫ്യൂഡല്‍ മനോഭാവമാണെന്ന് മുന്‍ എം.പിയും ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ പ്രേംചന്ദ് ഗുഡ്ഡു
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് ഫ്യൂഡല്‍ മനോഭാവമാണെന്ന് മുന്‍ എം.പിയും ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നേതാവുമായ പ്രേംചന്ദ് ഗുഡ്ഡു. ആ മനോഭാവം കാരണമാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും ഗുഡ്ഡു പറഞ്ഞു.
നേരത്തെ സിന്ധ്യയ്‌ക്കെതിരെ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പ്രേംചന്ദ് ഗുഡ്ഡുവിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജ്യോതിരാധിത്യ സിന്ധ്യയുടെ പിതാവ് മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസിനെ ചതിക്കുകയും തിരഞ്ഞെടുപ്പില്‍ മാറി നിന്ന് മത്സരിക്കുകയും ചെയ്തു. മുത്തശ്ശി രാജമാതാ സിന്ധ്യ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയിട്ടുണ്ട്.

No comments