സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. മരിക്കുന്നതിന് തലേദിവസം നടന് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതായി റിപ്പോര്‍ട്ട്. രാത്രി വൈകി കിടന്നതിനാല്‍ എണീക്കാന്‍ വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമെന്നും ഉണ്ടായിരുന്നില്ലെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സുഹൃത്തുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും അകത്തുകടന്നത്.

No comments