നിയന്ത്രണരേഖയ്ക്കു സമീപം യുദ്ധസന്നാഹം വര്‍ധിപ്പിച്ച് ഇന്ത്യയും ചൈനയും
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യം നാലാം വാരത്തിലേക്ക് കടന്നതിനുപിന്നാലെ നിയന്ത്രണരേഖയ്ക്കു സമീപം യുദ്ധസന്നാഹം വര്‍ധിപ്പിച്ച് ഇരുപക്ഷവും. പ്രശ്‌നപരിഹാരത്തിന് നയതന്ത്ര, ഉന്നത സൈനികതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുസൈന്യവും സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപമുള്ള റിയര്‍ ബേസില്‍ ചൈന വന്‍തോതില്‍ ആയുധമെത്തിക്കുന്നതായാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പീരങ്കികള്‍, ടാങ്കുകള്‍, സൈനിക വാഹനങ്ങള്‍, കനത്ത സൈനിക ഉപകരണങ്ങള്‍ തുടങ്ങിയവ ചൈനീസ് സൈന്യം ഇവിടെയെത്തിച്ചതായാണ് വിവരം.

No comments