കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതല്‍ 11 മണിവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള കടകള്‍ക്ക് രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സ്റ്റോക്ക് സ്വീകരിക്കാം.
ഈ സമയങ്ങളില്‍ ഒരുകാരണവശാലും വില്‍പ്പന പാടില്ല. വില്‍പ്പന നടത്തുന്ന സമയങ്ങളില്‍ കര്‍ശനമായ കൊവിഡ് മാനണ്ഡങ്ങള്‍ പാലിക്കണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍, കണ്ടെയിന്‍മെന്റ് സോണ്‍ പരിധിക്കുള്ളില്‍ ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

No comments