ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വസ്ത്ര വില്‍പ്പനയുടെ മറവില്‍ സ്വര്‍ണം കടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കളളക്കടത്ത് കേസില്‍ ആരോപണവിധേയനായ സന്ദീപ് നായരുമായി വസ്ത്ര വ്യാപാരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
വാഹനങ്ങളുടെ സര്‍വീസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സന്ദീപ് നായര്‍ തുടങ്ങിയ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വസ്ത്ര വ്യാപാരി പങ്കെടുത്തിരുന്നു. കൂടാതെ സന്ദീപുമായി ചേര്‍ന്ന് നിരവധി സാമ്ബത്തിക ഇടപാടുകള്‍ ഇയാള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

No comments