Breaking News

സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

 


സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടര്‍ന്ന് 22 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

6,364 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 672 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 3,420 പേര്‍ ഇന്ന് രോഗമുക്തി നേടി. 61,791 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

No comments