Breaking News

അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ


പ്രവാചകനെ നിന്ദിച്ച്‌ ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി വൈകിയതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കര്‍ണാടക നിയമസഭാ സ്പീക്കര്‍ ശനിയാഴ്ച അനുമതി നല്‍കിയതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് 400 ലധികം പേരെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചില നിരപരാധികളെയും പോലിസ് പിടികൂടിയിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

No comments