വീടില്ലെന്ന പറഞ്ഞ കത്തയച്ച വിദ്യാര്‍ത്ഥിയെ തേടി അനില്‍ അക്കര എം.എല്‍.എ റോഡില്‍ കാത്തിരിപ്പ് തുടരുന്നു
വീടില്ലെന്ന പറഞ്ഞ കത്തയച്ച വിദ്യാര്‍ത്ഥിയെ തേടി അനില്‍ അക്കര എം.എല്‍.എ റോഡില്‍ കാത്തിരിപ്പ് തുടരുന്നു. വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല
ഒരു മാസം മുമ്ബാണ് അനില്‍ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരില്‍ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എം.എല്‍.എ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോണ്‍സണ്‍, മങ്കര എന്ന പേരിലായിരുന്നു കത്ത്.

No comments