ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരികയും കൊവിഡ് വ്യാപനം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി ജെപിയാണ്. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കരുത്. തദ്ദേശതെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണ്. കൊവിഡ് കണക്കിലെടുത്ത് പ്രചാരണ രംഗത്ത് ഉള്‍പ്പെടെ മാറ്റം വരുത്തിയാല്‍ മതിയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

No comments