Breaking News

അനില്‍ അക്കര എംഎല്‍എയ്ക്ക് കത്തെഴുതിയ 'നീതു ജോണ്‍സണ്‍' എന്ന പെണ്‍കുട്ടിയാണ് ചര്‍ച്ചാവിഷയം.


 അനില്‍ അക്കര എംഎല്‍എയ്ക്ക് കത്തെഴുതിയ 'നീതു ജോണ്‍സണ്‍' എന്ന പെണ്‍കുട്ടിയാണ് ചര്‍ച്ചാവിഷയം. അടച്ചുറപ്പുള്ള വീടെന്നത് തങ്ങളുടെ സ്വപ്‌നമാണെന്നും അത് തകര്‍ക്കരുതെന്നുമായിരുന്നു ആ അജ്ഞാത പെണ്‍കുട്ടി എംഎല്‍എയ്ക്ക് കത്തെഴുതിയത്.

തുടര്‍ന്ന് നീതു ജോണ്‍സണെ കാണാനും സഹായം വാഗ്ദാനം ചെയ്തും അനില്‍ അക്കര എംഎല്‍എയും രമ്യാ ഹരിദാസ് എംപിയും ഇന്ന് രാവിലെ രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ആ പെണ്‍കുട്ടി മാത്രം എത്തിയില്ല. 'നീതു ജോണ്‍സണ്‍' എന്ന അജ്ഞാത കഥാപാത്രം എല്‍ഡിഎഫിന്റെ സാങ്കല്‍പിക സൃഷ്ടിയാണെന്ന് ആരോപിച്ച്‌ യുഡിഎഫ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ നീതു ജോണ്‍സണ് സിവില്‍ സര്‍വീസ് പരിശീലനം നടത്താന്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.

No comments