Breaking News

കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു

  


കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ മൂന്നിന് രാവിലെ ഒന്‍പത് മണിക്കാണ് സംസ്ഥാന വ്യാപകമായി ജില്ലാ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31-ന് രാത്രി 12 വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

നാളെ നിരോധനാജ്ഞ തീരുന്ന സാഹചര്യത്തില്‍ പ്രദേശിക സ്ഥിതി പരിഗണിച്ച്‌ നിരോധനാജ്ഞ നീട്ടുന്ന കാര്യം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി വിവിധ ജില്ലാ കളക്ടര്‍മാരുടെ ഉത്തരവ് പുറത്തു വന്നത്.

No comments