Breaking News

ടീമില്‍ സ്​ഥാനം തിരികെ നല്‍കിയ ശേഷം കിങ്​സ്​ ഇലവന്‍ പഞ്ചാബിന്​ വാരിക്കോരി നല്‍കുകയാണ്​ ക്രിസ്​ ഗെയ്​ല്‍

  


ടീമില്‍ സ്​ഥാനം തിരികെ നല്‍കിയ ശേഷം കിങ്​സ്​ ഇലവന്‍ പഞ്ചാബിന്​ വാരിക്കോരി നല്‍കുകയാണ്​ ക്രിസ്​ ഗെയ്​ല്‍. വെള്ളിയാഴ്​ച രാജസ്​ഥാന്‍ റോയല്‍സിനെതിരെയും സംഹാര താണ്ഡവമാടിയ ഗെയ്​ലിന്​ പക്ഷേ ഒരു റണ്‍സിന്​ സെഞ്ച്വറി നഷ്​ടമായി.

അബൂദബിയില്‍ ജോ​ഫ്ര ആര്‍ച്ചറാണ്​ 99ല്‍ ഗെയ്​ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്​. ഇതോടെ ട്വന്‍റി20യില്‍ സെഞ്ച്വറി നേടുന്ന പ്രായമേറിയ രണ്ടാമത്തെ താരമാകാനുള്ള അവസരം കരീബിയന്‍ താരത്തിന്​​ നഷ്​ടമായി. ബാറ്റ്​ വലിച്ചെറിഞ്ഞാണ്​ ഗെയ്​ല്‍ ദേഷ്യം തീര്‍ത്തത്​.

എന്നിരുന്നാലും ട്വന്‍റി20 ക്രിക്കറ്റില്‍ 1000 സിക്​സെന്ന അതുല്യ നേട്ടം മത്സരത്തിലൂടെ ഗെയ്​ല്‍ കൈപ്പിടിയിലൊതുക്കി.

No comments