കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്ബിളുകളാണ് പരിശോധിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,28,728 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 25,582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2776 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

No comments