കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്ബന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്ബല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി.

No comments