കേരളാ കോണ്‍ഗ്രസ് - ഇടതു മുന്നണി സീറ്റ് ചര്‍ച്ചകളില്‍ കേരളാ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ കോട്ടയത്ത് 5 സീറ്റുകള്‍ ഉറപ്പിച്ച് കേരളാ കോണ്‍ഗ്രസ്
കേരളാ കോണ്‍ഗ്രസ് - ഇടതു മുന്നണി സീറ്റ് ചര്‍ച്ചകളില്‍ കേരളാ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ കോട്ടയത്ത് 5 സീറ്റുകള്‍ ഉറപ്പിച്ച് കേരളാ കോണ്‍ഗ്രസ്.
ഏറ്റുമാനൂര്‍ ഉള്‍പ്പെടെ 6 സീറ്റുകളാണ് ജോസ് കെ മാണി ആവശ്യപ്പെട്ടതെങ്കിലും കോട്ടയത്ത് 5 സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്തുകയായിരുന്നു. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി സീറ്റുകളാണ് കേരളാ കോണ്‍ഗ്രസിന് ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂര്‍ സിപിഎമ്മിന്‍റെ സിറ്റിംങ്ങ് സീറ്റാണ്. ഇവിടെ സുരേഷ് കുറുപ്പിന് പകരം സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെ മത്സരിപ്പിക്കാനാണ് ധാരണ.
പാലാ ഇടതു മുന്നണിയുടെ സിറ്റിംങ്ങ് സീറ്റാണെങ്കിലും കേരളാ കോണ്‍ഗ്രസിന്‍റെ ഹൃദയഭൂമിയായ പാലായുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായില്ല.

No comments