Breaking News

പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍. ജയരാജ് എംഎല്‍എ

 


കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചപ്പോള്‍ പാലാ ആര്‍ക്ക് എന്നതില്‍ വലിയ പോരിനുടലെടുക്കുകായണ് പാലാ മണ്ഡലം. പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. ഏത് മുന്നണിയില്‍ അയാളെയും പാലാ കൈവിടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലാ മണ്ഡലത്തിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു. അതീ സമയം ഒരു കാരണവശാലും പാലാ വിട്ട് തരാന്‍ കഴിയില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.

പാലാ മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്കാണെന്നാണ് മാണി സി കാപ്പന്‍ പ്രതികരിച്ചത്. മുന്നണിയിലേക്ക് ജോ​സി​നെ​യും പാ​ര്‍​ട്ടി​യേ​യും സ്വാഗതം ചെയ്യുന്നു എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ വി​ട്ടു​വീ​ഴ്ച​യ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

No comments