Breaking News

ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ ജോസ് കെ. മാണിക്ക് അഗ്നിപരീക്ഷകളേറെയാണ്.

 


ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ ജോസ് കെ. മാണിക്ക് അഗ്നിപരീക്ഷകളേറെയാണ്. നിയമസഭാ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കണം. എന്നാല്‍ ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തുന്നതോടെ കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മേല്‍കൈ നേടാനാകുമെന്ന് സി.പി.എം കോട്ടയം ജില്ലാ നേതൃത്വം ഉറപ്പിക്കുന്നു. രാഷ്ട്രീയ കോളിളക്കത്തോടെയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി സഹരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതെങ്കിലും വലിയ പരീക്ഷണങ്ങളാണ് ജോസ് വിഭാഗത്തെ കാത്തിരിക്കുന്നത്.

ഇടതുമുന്നണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ ജോസ് വിഭാഗത്തിന് ആകില്ല.

No comments