Breaking News

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു

 


വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്.

എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെട്ട മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്.

സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ കളക്ടറെ പ്രതിഷേധമറിയിച്ചു. സര്‍ക്കാര്‍ എംപിയെ അപമാനിച്ചെന്ന് ഡിസിസി പ്രസിഡന്റും പറഞ്ഞു.

Dailyhunt

No comments