ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഒടുവില്‍ ആശ്വാസ ജയം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഒടുവില്‍ ആശ്വാസ ജയം. 5 വിക്കറ്റിനാണ് രാജസ്ഥാന്‍ ജയം കൈപ്പിടിയിലൊതുക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റും 1 ബോളും ശേഷിക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. 26 പന്തില്‍ 42 റണ്‍സ് നേടിയ റിയാന്‍ പരാഗ്, 28 പന്തില്‍ 45 റണ്‍സ് നേടിയ രാഹുല്‍ തെവാതിയ എന്നിവരുടെ മികച്ച പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ബെന്‍ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലര്‍ (16), സഞ്ജു സാംസണ്‍ (26), റോബിന്‍ ഉത്തപ്പ (18) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായത് രാജസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.

No comments