Breaking News

കാര്‍ഷിക ബില്ലിനെതിരെയുള്ള ട്രാക്​ടര്‍ റാലിയുമായി ഹരിയാനയിലെത്തുന്ന കോണ്‍ഗ്രസ്​ നേതാവ്​ ​രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

 


കാര്‍ഷിക ബില്ലിനെതിരെയുള്ള ട്രാക്​ടര്‍ റാലിയുമായി ഹരിയാനയിലെത്തുന്ന കോണ്‍ഗ്രസ്​ നേതാവ്​ ​രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കൈതല്‍, പിപ്​ലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ രാഹുല്‍ സംസാരിക്കാനിരിക്കവേയാണ്​ ഖട്ടറി​െന്‍റ ഭീഷണി.

''രാഹുല്‍ ഗാന്ധിക്ക്​ ഒന്നു ചെയ്യാനില്ല. അതുകൊണ്ടുതന്നെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇതുപോലുള്ള ജോലികള്‍ക്കും നില്‍ക്കുകയാണ്​. രാഹുലി​െന്‍റ സന്ദര്‍ശനത്തെക്കുറിച്ച്‌​ ഞങ്ങള്‍ക്ക്​ യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിയമവ്യവസ്ഥയെ ശല്യപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല'' -ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചു.

No comments