Breaking News

കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് താങ്ങുവില നല്‍കി കൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു.




കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് താങ്ങുവില നല്‍കി കൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിദ്ദുവിന്റെ നിര്‍ദേശം. കര്‍ഷകര്‍ക്ക് കേന്ദ്രം താങ്ങുവില നല്‍കുന്നത് നിര്‍ത്തിയാല്‍ സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ഹിമാചല്‍പ്രദേശ് സര്‍ക്കാറിന് കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ വാങ്ങാമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്ക് വിള വാങ്ങിക്കൂടാ.

No comments