ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. എന്നാല്‍ ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ പിന്തുണയ്ക്കുമെന്നും എല്‍.ജെ.പി വ്യക്തമാക്കി.
ബീഹാറില്‍ ആകെയുള്ള 243ല്‍ 122 സീറ്റില്‍ നിതീഷ്കുമാറിന്‍റെ ജെഡിയുവും 121ല്‍ ബിജെപിയും മത്സരിക്കാന്‍ ധാരണയായിരുന്നു. ജെഡിയു ക്വാട്ടയില്‍ നിന്ന് ജിതന്‍ റാം മാഞ്ചിയുടെ എച്ച്‌എഎമ്മിനും ബിജെപിയുടെ സീറ്റുകളില്‍ ചിലത് രാംവിലാസ് പസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടിക്കും നല്കാനായിരുന്നു തീരുമാനം.

No comments