രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈന്‍ ആയി ഉദ്‌ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ചു വയനാട് കളക്ടര്‍
രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈന്‍ ആയി ഉദ്‌ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ചു വയനാട് കളക്ടര്‍.ന്യൂന പക്ഷ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനഅനുമതിയാണ് നിഷേധിച്ചത്.കല്പറ്റ മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമായിരുന്നു ഇന്ന് രാവിലെ പത്തുമണിയോടുകൂടി നടക്കേണ്ടിയിരുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ സ്ഥലം എം എല്‍ എ അടക്കം പരിപാടിയില്‍ പങ്കെടുക്കേണ്ടതുമായിരുന്നു. എന്നാല്‍ അന്തിമ ഘട്ടത്തില്‍ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാത്തതാണ് അനുമതി നിഷേധിക്കാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

No comments