കൊവിഡ് സ്ഥിരീകരിച്ച ശേഷം മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെയാണ് സംസ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് സ്ഥിരീകരിച്ച ശേഷം മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെയാണ് സംസ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്കാരവുമായി ബന്ധപ്പെട്ട് മതപരമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മതപരമായ ചടങ്ങുകള്‍ നടത്തി സംസ്കരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സംസ്കരിക്കുന്ന രീതി മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണ്.

No comments