Breaking News

ജോസ് കെ മാണി വിട്ടുപോയതോടെ യു.ഡി.എഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


 ജോസ് കെ മാണി വിട്ടുപോയതോടെ യു.ഡി.എഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇത് യു.ഡി.എഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ലെന്നും എല്‍.ഡി.എഫിന് നല്‍കുന്ന കരുത്ത് വലുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കേരള കോണ്‍ഗ്രസിന്റെ പല ഘടകങ്ങളും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ കൂടെയുണ്ട്. കെ.എം. മാണിയും നേരത്തെ എല്‍.ഡി.എഫുമായി സഹകരിച്ചിട്ടുണ്ട്. കെ.എം. മാണിയെ ഏറ്റവും അധികം വേദനിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. രാജ്യസഭ സീറ്റ് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണ്.

No comments