അതിര്‍ത്തിയില്‍ ഇന്ത്യ പാലം നിര്‍മിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ചൈന
അതിര്‍ത്തിയില്‍ ഇന്ത്യ പാലം നിര്‍മിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ചൈന. ലഡാക്കിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നും മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതായി ബെയ്ജിംഗ് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മൂലകാരണം അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാക്കുന്ന നടപടികളൊന്നും സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments