ക്ലിഫ് ഹൗസില്‍ സ്വപ്ന സുരേഷ് പലവട്ടം വന്നിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ക്ലിഫ് ഹൗസില്‍ സ്വപ്ന സുരേഷ് പലവട്ടം വന്നിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍സുലേറ്റ് ജനറലിന്‍്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിച്ചത്. കോണ്‍സുലര്‍ ജനറല്‍ വരുമ്ബോഴെല്ലാം മിക്കവാറും ഇവര്‍ കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോ തുടങ്ങിയെന്ന് അറിയില്ല. കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയില്‍ ആണ് സ്വപ്നയെ അറിയാവുന്നത്. അങ്ങനെയാണ് പരിചയവും . സാധാരണ മര്യാദ അനുസരിച്ചാണ് കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെട്ടിരുന്നത്.
ശിവശങ്കറിനെ ഇത്തരത്തില്‍ ചുമതലപ്പെടുത്തിയോ എന്ന കാര്യം ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല.

No comments