ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സ്ലര്‍ നിയമനം വോട്ട്ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സ്ലര്‍ നിയമനം വോട്ട്ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീനാരായണ ദര്‍ശനത്തെ കുറിച്ചോ കൃതികളെ കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സ്ലര്‍ ആക്കിയതെന്ന് കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സര്‍വ്വകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാര്‍ക്കായി റിസര്‍വ് ചെയ്യുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സര്‍ക്കാര്‍ ശ്രീനാരായണ സര്‍വ്വകലാശാലയിലും ജാതി-മത താത്പര്യം നടപ്പാക്കുകയാണ്.

No comments