Breaking News

ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെ വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രൊബേഷന്‍ എസ്.ഐ. ഷെജീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച്

 


ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെ വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രൊബേഷന്‍ എസ്.ഐ. ഷെജീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വൃദ്ധനെ വഴിയില്‍ ഉപേക്ഷിച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് കൈമാറി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തതിനാണ് ചടയമംഗലം സ്വദേശിയായ രാമാനന്ദന്‍ നായരെ പ്രൊബേഷന്‍ എസ്.ഐ ഷെജീം മര്‍ദ്ദിച്ചത്.

ഷെജീം രാമാനന്ദന്‍ നായരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഡി.

No comments