Breaking News

രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു

 


രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച്‌ ദക്ഷിണറെയില്‍വേ കൂടുതല്‍ ദീര്‍ഘദൂര തീവണ്ടിസര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷം, പൊങ്കല്‍ എന്നിവയോടനുബന്ധിച്ച്‌ ഒട്ടേറെപ്പേര്‍ വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാലാണ് യാത്രാത്തിരക്കിനനുസരിച്ച്‌ കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

പുതിയ തീവണ്ടികളിലെല്ലാം പാഴ്‌സല്‍ സൗകര്യവും ഉണ്ടാവും.200 പ്രത്യേക തീവണ്ടികള്‍ തുടങ്ങാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ സോണല്‍ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു.

No comments