Breaking News

തനിയ്ക്ക് പുരസ്‌കാരം കിട്ടും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല എന്നാണ് നടി സ്വാസിക

 


അത്രവലിയ ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാതെയാണ് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചവരും, ഒട്ടും പ്രതീക്ഷിക്കാത്തവരും പുരസ്‌കാരത്തിന് അര്‍ഹരായി. എന്നാല്‍ തനിയ്ക്ക് പുരസ്‌കാരം കിട്ടും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല എന്നാണ് നടി സ്വാസിക പറയുന്നത്.

വസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച രണ്ടാമത്തെ നടി, മികച്ച സിനിമ, മികച്ച തിരക്കഥ തുടങ്ങി മൂന്ന് പുരസ്‌കാരങ്ങളായിരുന്നു വസന്തിയ്ക്ക് കിട്ടിയത്. എനിക്ക് പുരസ്‌കാരം കിട്ടി എന്നറിഞ്ഞപ്പോള്‍ ശരിയ്ക്കും തല കറങ്ങി വീണ അവസ്ഥയായിരുന്നു- സ്വാസിക പറഞ്ഞു.

No comments