ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമെന്ന ചര്‍ച്ചക്കിടെ പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നു
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമെന്ന ചര്‍ച്ചക്കിടെ പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നു. പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ വിഭാഗം എന്‍സിപി നേതൃത്വത്തെ അറിയിച്ചു വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍സിപി ഭാരവാഹി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും.
ജോസ് കെ മാണിയും കൂട്ടരും ഇടത് പാളയത്തിലെത്തിയാല്‍ പാലാ കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍സിപി നേതൃത്വത്തിനുണ്ട്. സിറ്റിങ് സീറ്റുകള്‍ കൈവിടരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശവും നല്‍കി. പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പന്‍ അറിയിച്ചു കഴിഞ്ഞു.

No comments