ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊറോണ പോസിറ്റീവ്
ഫുട്ബോള്‍ ലോകത്തിന് ആശങ്ക നല്‍കുന്ന വാര്‍ത്തയാണ് പോര്‍ച്ചുഗലില്‍ നിന്ന് വരുന്നത്. ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ആണ് റൊണാള്‍ഡോ കൊറോണ പോസിറ്റീവ് ആയ വിവരം അറിയിച്ചത്. അവസാന ഒരാഴ്ച ആയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം ആയിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ റൊണാള്‍ഡോ കളിക്കുകയും ചെയ്തിരുന്നു. റൊണാള്‍ഡോയ്ക്ക് കാര്യമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. താരം ഇനി നിര്‍ബന്ധിത ഐസൊലേഷനില്‍ പോകേണ്ടി വരും. 10 ദിവസം ആകും ഐസൊലേഷന്‍. ആ ഐസൊലേഷന്‍ തീര്‍ന്ന ശേഷം മാത്രമേ റൊണാള്‍ഡോ ടൂറിനിലേക്ക് ഇനി മടങ്ങുകയുള്ളൂ.

No comments