Breaking News

കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയാതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

 


കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയാതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയെന്നും കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയാതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇത്തവണ തുലവാര്‍ഷ സീസണില്‍ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്. മലയോര ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തിനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

No comments