സാമ്ബത്തിക സംവരണത്തിനെതിരെ മുസ്ളിംലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി
സാമ്ബത്തിക സംവരണത്തിനെതിരെ മുസ്ളിംലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സംസ്ഥാനത്ത് സാമ്ബത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായങ്ങള്‍ക്ക് ഏറെ ദോഷകരമായ രീതിയിലാണെന്നുപറഞ്ഞ അദ്ദേഹം തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. , ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തില്‍ തുടര്‍ നടപടികളാലോചിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്ക അവസ്ഥയില്‍ തന്നെയാണ്.

No comments