ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചതായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍
ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചതായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. വെള്ളിയാഴ്ചയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവന.
രാമക്ഷേത്ര നിര്‍മാണം, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവയുടെ കാര്യത്തിലെന്നപോലെ യുദ്ധത്തിനുള്ള തീയതിയും മോദി തീരുമാനിച്ചു കഴിഞ്ഞതായാണ് സ്വതന്ത്ര ദേവിന്റെ അവകാശവാദം. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദമായത്.

No comments