ലഡാക്കില്‍ നിര്‍മാണം പാടില്ലെന്ന ചൈനീസ് നിലപാട് തള്ളി ഇന്ത്യ
ലഡാക്കില്‍ നിര്‍മാണം പാടില്ലെന്ന ചൈനീസ് നിലപാട് തള്ളി ഇന്ത്യ. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് ഒരു കാര്യവുമില്ലെന്നും അവരുടെ നിലപാട് അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
അതിര്‍ത്തി മേഖലയുടെ അടിസ്ഥാന വികസനത്തിനായി ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനെ എതിര്‍ക്കാന്‍ ചൈനയ്ക്ക് ഒരു അധികാരവുമില്ല. ലഡാക്ക്, ജമ്മു കാഷ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

No comments